ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്ക അതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്നു.
1916ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ 100ാം വാര്‍ഷികത്തില്‍ ചരിത്രത്തിലാദ്യമായി ലാറ്റിനമേരിക്കക്ക് പുറത്താണ് ടൂര്‍ണമെന്റ് നടത്തുന്നത്.
അമേരിക്കയാണ് ആതിഥേയര്‍. അമേരിക്കയിലെ പത്തു നഗരങ്ങളിലാണ് പോരാട്ടം. ഇത്തവണ 16 ടീമുകളാണ് പോരിനിറങ്ങുന്നത്.
നിലവിലെ ചാംപ്യന്‍മാരായ ചിലിയും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും ഒരേ ഗ്രൂപ്പിലാണ്.ജൂണ്‍ മൂന്നു മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂണ്‍ പത്തു മുതല്‍ യൂറോ കപ്പിനും തുടക്കമാകുന്നതിനാല്‍ രണ്ടു ടൂര്‍ണമെന്റുകളും ഒരുമിച്ചു വരികയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.













