ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രഭാതഭക്ഷണങ്ങൾ

നമ്മളെല്ലാവരും പ്രഭാതഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരാള്‍ എന്താണ് കഴിക്കുന്നത് എന്നത് ഒരു ദിവസം മുഴുവന്‍ അയാളുടെ ആ ദിവസത്തെ ഊര്‍ജ്ജത്തെയാണ് നിര്‍ണയിക്കുന്നത്. ബാക്കിയുള്ള സമയങ്ങളിലെ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം വ്യത്യാസം വരുത്തുമെങ്കിലും, പ്രഭാത ഭക്ഷണം കുറച്ചോ ചേര്‍ത്തോ അത് നേടാനാവില്ല. അതിനാലാണ് രാവിലത്തെ ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങള്‍ എന്നു പറയുന്നത് ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമാണ്. അതില്‍ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള തത്വങ്ങള്‍ വയറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ ശരിയായ ശരീരഭാരം കുറയുകയുള്ളു. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീനും ഫൈബറും ചേര്‍ക്കുന്നതും കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നതും ആനുപാതികമായി വയറിന്റെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വണ്ണം കുറഞ്ഞതും ആരോഗ്യകരവുമായ ശരീരം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്ന ചില പ്രഭാതഭക്ഷണ ഓപ്ഷനുകള്‍ ഇതാ. ഇതിലൂടെ വയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പില്ലാതാക്കി കുടവയര്‍ കുറയ്ക്കാം.

തൈര്/ യോഗര്‍ട്ട്

തൈര് നല്ലൊരു ഫാറ്റ് ബേണിംഗ് ഫുഡാണ്. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൈര് പതിവായി കഴിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ ഭാരം കുറയുകയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കാല്‍സ്യം പോലുള്ള പോഷകങ്ങളുടെ പ്രാധാന്യം ഈ നിരീക്ഷണം എടുത്തുകാണിക്കുന്നു. ഭക്ഷണത്തിലെ ഉചിതമായ അളവിലുള്ള കാല്‍സ്യം പേശികളെ ബാധിക്കില്ല.ഇത് കലോറി എരിയുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്ന പേശികളെ നിലനിര്‍ത്താന്‍ ശരീരത്തെ സഹായിക്കുന്നു. തൈരില്‍ പ്രോട്ടീനും ധാരാളമുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. എങ്കിലും, ഫ്രൂട്ട് തൈരില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീക്ക് യോഗര്‍ട്ട് പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

റവ ഉപ്പുമാവ്

നാരുകളാല്‍ സമ്പുഷ്ടമാണ് റവ. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിനുള്ള ഏറ്റവും നല്ല പ്രഭാത ഭക്ഷണമാണ് റവ കൊണ്ടുള്ള ഉപ്പുമാവ്. സ്വാഭാവികമായും കൊഴുപ്പ് കുറഞ്ഞതും നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ നല്ല കൊളസ്ട്രോളിനെ സഹായിക്കുന്നതുമായ ഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം, ഇത് കുറഞ്ഞ എണ്ണയില്‍ പാകം ചെയ്യണം. ഒപ്പം കൂടുതല്‍ കാരറ്റ് പോലെയുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും വേണം.

മുട്ട

അവശ്യ പോഷകങ്ങളും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാനുള്ള പ്രഭാതഭക്ഷണ രീതിയില്‍ അനുയോജ്യമായ കാര്യമാണ്. പുഴുങ്ങിയോ, എണ്ണ കുറച്ച് ബുള്‍ സൈ ആയോ അല്ലെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ഓംലെറ്റായിട്ടോ കഴിക്കുന്നത് വളരെ ഉത്തമമാണ്.കാരണം ഇത് കൊഴുപ്പ് കുറഞ്ഞതും വയറ് വേഗം നിറയ്ക്കുന്നതുമാണ്. പ്രഭാത ഭക്ഷണ ഓപ്ഷന്‍ എത്ര ആരോഗ്യകരമാണെങ്കിലും, കലോറി കൃത്യമായി നിയന്ത്രിക്കപ്പെടണം എന്നതും ഓര്‍മ്മിക്കേണ്ടതാണ്.

ഓട്‌സ്

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്. പവര്‍ പായ്ക്ക് ചെയ്ത ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് ഓട്‌സും പാലുമായി സംയോജിപ്പിച്ച് കഴിക്കാവുന്നതാണ്. രാത്രി മുഴുവന്‍ തണുപ്പിച്ചതിന് ശേഷം തൈര് അല്ലെങ്കില്‍ തണുത്ത പാലിനൊപ്പം അവ കഴിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങള്‍ ചേര്‍ക്കുന്നത് ഇതിന് രുചി കൂട്ടും. മധുരത്തിന്, പഞ്ചസാരയ്ക്ക് പകരം തേന്‍ നല്ലതാണ്. ഓട്‌സ് പച്ചക്കറികള്‍ ചേര്‍ത്ത് ഈ മാവ് പോലെയും കഴിയ്ക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *