റഷ്യയില്‍ നിന്ന് ദല്‍ഹിയിലെത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി, ദല്‍ഹി പോലീസ് അന്വേഷണം തുടങ്ങി

റഷ്യയില്‍ നിന്ന് ദല്‍ഹിയിലെത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ദല്‍ഹിയിലെത്തിയ എസ്യു 232 വിമാനത്തിനാണ് ഫോണിലൂടെ ബോംബ് ഭീഷണി ഉയര്‍ത്തിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ 3.20ഓടെയാണ് മോസ്‌കോയില്‍ നിന്നുള്ള വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് എല്ലാ യാത്രക്കാരേയും ക്രൂ അംഗങ്ങളേയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി. വിമാനം പരിശോധിച്ച്‌ വരികയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു. ദല്‍ഹി എമര്‍ജന്‍സി റെസ്‌പോണ്‍സ് സര്‍വീസിലേക്കാണ് രാവിലെ 1.28ഓടെ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. ഉടനെ തന്നെ ബോംബ് സ്‌ക്വാഡും പോലീസ് സംഘവും സംഭവ സ്ഥലത്ത് എത്തി.

386 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടിലെന്നും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഭീഷണി വ്യാജമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണിയെ തുടര്‍ന്നുള്ള പരിശോധനകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി. ഇവിടെ നിന്ന് വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *