തമിഴ്നാട്ടില്‍ വീണ്ടും ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണം. തൂത്തുകൂടിയില്‍ ബിജെപി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിനെ കാറിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.
തൂത്തുക്കൂടി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ ബൈക്കില്‍ എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.
തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ഉണ്ടായ ബോംബെറുകളില്‍ 15 പേര് അറസ്റ്റിലായി. അറസ്റ്റിലായവരില്‍ എസ്ഡിപിഐ സേലം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടും. ഇവര്‍ക്കുമേല്‍ ദേശീയ സുരക്ഷ നിയമം ചുമത്തും.