ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് 2900 ബോബി ബസാറുകള്‍ തുടങ്ങും


കോഴിക്കോട്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു.
സംസ്ഥാനത്തെ ആദ്യ ബോബി ബസാറിന്റെ ഉദ്ഘാടനം ഈ മാസം 11നു രാവിലെ 10.30 നു പാലക്കാട്ടെ വടക്കാഞ്ചേരിയില്‍ നടക്കുമെന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ: ബോബി ചെമ്മണൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ: ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.


ഓരോ സംസ്ഥാനങ്ങളിലും നൂറ് ബോബി ബസാറുകളാണ് ആരംഭിക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ സാധനങ്ങള്‍ ലഭിക്കും. സൗജന്യമായ ഹോം ഡെലിവറിയുണ്ട്. ബോബി ബാസര്‍ ചാരിറ്റബിര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍.


ഓരോ സൂപ്പര്‍ മാര്‍ക്കറ്റും സ്ത്രീകളാണ് നടത്തുക. മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണൂര്‍ വിമന്‍ പാര്‍ട്ണര്‍മാര്‍ ആകാം. സൂപ്പര്‍മാര്‍ക്കറ്റിലെ ലാഭത്തിന്റെ ഒരു ശതമാനം ചാരിറ്റബിള്‍ ട്രസ്റ്റ് ഈടാക്കും. ബാക്കി ജോലിക്കാരായ സ്ത്രീകള്‍ക്ക് എടുക്കാം. മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ജെ.എസ് ഷാജി, ബോബി ബസാര്‍ റീട്ടെയില്‍ വിഭാഗം മേധാവി രാജേഷ് മേനോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.



Sharing is Caring