“ബോബി ബസാര്‍” ആദ്യ ശാഖ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കാഞ്ചേരിയില്‍ ഡോ. ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്ട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു .


വില്‍പനയും സൌജന്യമായി വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതിനായി ബോബി ബസാര്‍ ബ്രാന്‍റ് അംബാസഡര്‍ ഡോ ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഇറങ്ങിച്ചെന്ന് മാതൃകയായി.


1 % മാത്രം ലാഭം, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വില, ഉയര്‍ന്ന ഗുണനിലവാരം, ഫ്രീ ഹോം ഡെലിവെറി, പാര്‍ട്ണര്‍മാരായി ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചു കൊടുക്കുക., മുതല്‍ മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂര്‍ വുമണ്‍ പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍.ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഡോ ബോബി ചെമ്മണ്ണൂര്‍ നിര്‍ദ്ധരനായ രോഗികള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി. ചടങ്ങില്‍ സാമൂഹ്യ സാംസകാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.



Sharing is Caring