കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്; രണ്ടു പേര്‍ മരിച്ചു


ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മരിച്ചവരിലൊരാള്‍ ഗ്രാമീണനാണ്.


ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് പാക് സൈന്യം വെടിവയ്പ് ആരംഭിച്ചത്.




Sharing is Caring