ജലഗതാഗത വകുപ്പ് ബോട്ടുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ടിവികള്‍ വാങ്ങുന്നു

അപകടത്തില്‍പ്പെടുന്ന ബോട്ടുകളിലെ യാത്രക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഒടുവില്‍ ജലഗതാഗത വകുപ്പിന് തിരിച്ചറിവ്. ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.ബോധവത്കരണത്തിന്റ ഭാഗമായി സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ് അപ്പാരറ്റസും, ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ എന്നിവയുടെ ഉപയോഗത്തിനാണ് ബോധവത്കരണം നടത്തുന്നത്. കൊച്ചിയില്‍ എതാനും മാസം മുമ്പ് ഉണ്ടായ ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബോധവത്കരണ പരിപാടികളുമായി ജലഗതാഗത വകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.അതേസമയം സംസ്ഥാനത്ത് ബോട്ടുകളുടെ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കുന്നതിനോ മറ്റ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനോ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇപ്പോഴും കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, സമൂഹം പാലിക്കേണ്ട നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും ബോധവത്കരണ പരിപാടി ചിത്രീകരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *