ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം: പ്രധാനമന്ത്രി

125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര്‍ ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം. ഇത്രയും വൈവിധ്യം നിറഞ്ഞ രാജ്യത്ത് വിഘടനവാദ വിഷയങ്ങള്‍ ഉയരുന്നതിന് പല ന്യായീകരണങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ ഐക്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി 40 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ രാജ്യസഭയില്‍ പറഞ്ഞു. ലോക്‌സഭയില്‍ 7മണിക്കൂര്‍ നീണ്ട അസഹിഷ്ണുതാ വിവാദം സംബന്ധിച്ച ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *