ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ

തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റെയില്‍, റോഡ് ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. 13 തീവണ്ടികള്‍ റദ്ദാക്കി. ഒറ്റപ്പെട്ടുപോയവരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അഡയാര്‍ നദിക്കരയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇതുവരെ 3500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ചെന്നൈയിലെ ഐ.ടി. കമ്പനികള്‍ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പല വ്യവസായശാലകളിലും വെള്ളം കയറി കോടികളുടെ യന്ത്രങ്ങള്‍ കേടായി. കനത്ത വെള്ളക്കെട്ടില്‍ പ്രവൃത്തിദിനങ്ങള്‍ മുടങ്ങിയതിലൂടെയുള്ള നഷ്ടം വേറെയാണ്. മിക്ക ഐ.ടി. കമ്പനികളിലെയും വലിയൊരു വിഭാഗം ജീവനക്കാര്‍ രണ്ടാഴ്ചയായി വീടുകളില്‍ നിന്നാണ് ജോലി ചെയ്യന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *