ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും.രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ ഗിരിദീപം കണ്‍വെൻഷൻ സെൻ്ററിലാണ് യോഗം നടക്കുന്നത്.
ബിജെപിയുടെ പഞ്ചായത്ത്- ഏരിയ പ്രസിഡന്റുമാർ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാർട്ടിയെ ശക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചർച്ചയാവും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നദ്ദയുടെ ആദ്യ കേരള സന്ദർശനമാണ്.














