മാവൂർ റോഡ് ചാളത്തറ ഹിന്ദു ശ്മശാനം മറ്റൊരു ഞളിയൻ പറമ്പ് ആക്കാൻ അനുവദിക്കില്ല ബി.ജെ.പി

കോഴിക്കോട് : മാവൂർ റോഡ് ചാളത്തറ ഹിന്ദു ശ്മശാനത്ത് മാലിന്യം നിക്ഷേപിച്ച് ഞളിയൻ പറമ്പ് ആക്കാനുള്ള കോർപ്പറേഷന്റെ ശ്രമത്തിനെതിരെ മാവൂർ റോഡ് ശ്മശാനത്ത്
ബി ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു.

ശ്മശാനത്തിലെ മാലിന്യം നിക്കം ചെയ്ത് ഹിന്ദു ശമ്ശാന പവിത്രത കാക്കാൻ കോർപറേഷൻ തെയ്യാറായില്ലെങ്കിൽ മാലിന്യവുമായി കോർപ്പറേഷൻ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച് നടത്തുമെന്ന് കെ.ഷൈബു പറഞ്ഞു.

ഏരിയ പ്രസിഡണ്ട് പി.ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മരായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ, സെക്രട്ടറി മധു കാട്ടുവയൽ, കമ്മിറ്റി അംഗം ആർ. അനിൽകുമാർ ,ഒ.ബി.സി. മോർച്ച മണ്ഡലം ട്രഷർ എം അജീഷ്, ഏരിയ ജനറൽ സെക്രട്ടറി കെ.ബസന്ത്, വൈസ് പ്രസിഡണ്ട് കെ.സി. സുഭീഷ് , സെക്രട്ടറി എ.കെ. നിഷാദ്, കമിറ്റി അംഗം എം ഹരീഷ്.,ബൂത്ത് പ്രസിഡണ്ട് വിജിത്ത് മേക്കുറ്റി, നയനിക മധു , എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *