ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി ബിജെപി. മുൻ മുഖ്യമന്ത്രി വിജയ് രുപാനിയടക്കം നിരവധി മുതിർന്ന ഇത്തവണ മത്സരിക്കില്ല. അതേസമയം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.
ത്രികോണ മത്സരം നടക്കക്കുന്ന ഗുജറാത്തിൽ, ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടാനാണ് ഇത്തവണ ബിജെപി ലക്ഷ്യം വക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ, പുതു മുഖ്യങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകാനാണ് തീരുമാനം.

മുൻ മുഖ്യമന്ത്രി വിജയ് രൂപാനി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മുതിർന്ന നേതാക്കളായ ഭുപേന്ദ്ര സിങ് ചുദാസമ, പ്രതാപ് സിങ് ജഡേജ, സൗരവ് പട്ടേൽ തുടങ്ങിയ നിരവധി നേതാക്കൾ ഇത്തവണ മത്സരിക്കില്ല.













