നടിയെ ആക്രമിച്ചകേസ് :സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോർട്ടുകൂടി സമർപ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്‍റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് ഇന്ന് വിളിപ്പിച്ചിരിക്കുന്നത്.

ഒന്നാം പ്രതിയായ സുനിൽ കുമാർ ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോ‍ർട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *