ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് തുടങ്ങും


ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. രാവിലെ ദേശീയ ഭാരവാഹി യോഗവും ഉച്ചക്ക് ശേഷവും നാളെയും നിര്‍വ്വാഹക സമിതി യോഗവും നടക്കും.


രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും. ഉദ്ഘാടനസഭയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും നാളെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിക്കും. നോട്ട് റദ്ദാക്കലും നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.


സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ടില്‍ വിശദീകരിക്കാന്‍ പ്രചാരണ പദ്ധതിയും തയ്യാറാക്കും. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, എം.ഗണേശന്‍, കെ.സുഭാഷ് എന്നിവരാണ് കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നത്.



Sharing is Caring