സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം.

ഇടുക്കി തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റിട്ടയേഡ് എസ്‌ഐ പുറപ്പുഴ സ്വദേശി അറുപത്തിരണ്ടുകാരനായ ചന്ദ്രന്‍ ആണ് മരിച്ചത്. തൊടുപുഴ- ഇടുക്കി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് വീഴുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *