തനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ലെങ്കിലും അഭിനന്ദിക്കാൻ തോന്നിയ നടി നയൻതാരയാണ്;നടി ഷീല


നയൻതാരയെക്കുറിച്ച് ഷീല മലയാളത്തിൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരത്തിന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണുള്ളത്.


നയൻതാരയെക്കുറിച്ച് മലായാളികളുടെ ഏക്കാലെത്തെയും പ്രിയ നടിയായ ഷീല പറയുന്ന വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യ്ത പരിപാടിക്കിടയിൽ അവതാരകൻ കാർത്തിക് സൂര്യ അതിഥിയായി എത്തിയ ഷീലയോട് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഷീലയുടെ മറുപടി.

online news portal

തനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ലെങ്കിലും അഭിനന്ദിക്കാൻ തോന്നിയ നടി നയൻതാരയാണ്. എന്ത് ഭം​ഗിയാണ് കാണാനെന്നും അത്രയും ഭംഗിയുള്ള ഒരാളെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണെന്നുമാണ് ഷീല പറയുന്നത്. നയൻതാര ആദ്യമായി അഭിനയിച്ചത് മനസ്സിനക്കരെ എന്ന സിനിമയിൽ തന്റെ കൂടെയാണ്. അതു മാത്രമല്ല, എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഒക്കെ ഭയങ്കര ബഹുമാനമാണ്. മാത്രമല്ല അന്നത്തെ അതേ സ്‌നേഹം ഇന്നുമുണ്ട്. പിന്നെ ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാൻ വലിയ പാടാണന്നുമാണ് ഷീല പറഞ്ഞത്.

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഔന്നാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. നിരവധി ആരാധകരുള്ള താരത്തിന്റെ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുള രണ്ട് കാതൽ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്.



Sharing is Caring