ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ഉജ്ജ്വല വിജയം. ആകെയുള്ള 243 സീറ്റില്‍ ജെഡിയുവും ആര്‍ജെഡിയും ഉള്‍പ്പെട്ട മഹാസഖ്യം 179 സീറ്റില്‍ മുന്നിലാണ്. ഭഭരിക്കാന്‍ 122 സീറ്റ് മതി. ബിജെപി സഖ്യം 58 ഇടത്ത് മുന്നിലാണ്. മറ്റുള്ളവര്‍ 6 സീറ്റിലും. ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിയാണെങ്കിലും മുഖ്യമന്ത്രി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആയിരിക്കും എന്ന് ആര്‍ജെഡി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം വന്ന ശേഷവും അവര്‍ നിലപാട് ആവര്‍ത്തിച്ചു. നിതീഷ് മുമ്പ് രണ്ടുവട്ടം ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്.ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ ലാലു പ്രസാദ് യാദവ് തന്നെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായി തുടരും. നിതീഷിന്റെ നേതൃത്വത്തില്‍ ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കും. പാവപ്പെട്ടവരുടെ ഉന്നമനത്തിനായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ലാലു പ്രസാദ് പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞു. രാജ്യത്തിന് തന്നെ ഒരു മാതൃകയാണ് ബിഹാറിലെ ജനങ്ങള്‍ കാണിച്ചിരിക്കുന്നതെന്നും ലാലു പറഞ്ഞു.രാജ്യത്തിന്റെ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണിത്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. ബിഹാറിലെ ജനങ്ങൾക്ക് നന്ദിയെന്നും നിതീഷ് പറഞ്ഞു.












