കോട്ടയം :പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പാലാ സ്വദേശി പന്തലാനിക്കൽ ജോയിയാണ് മരിച്ചത്.വീടിനടുത്തുള്ള പാലാക്കാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തി നശിച്ചു.












