ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. ഏകദേശം 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. എന്നാല്‍ മാവോയിസ്റ്റ് സ്വാധീനമേഖലയില്‍ നാലു മണിയോടെ വോട്ടെടുപ്പ് അവസാനിപ്പിക്കും. ക്രമസമാധാന സാഹചര്യം പരിഗണിച്ച് ചിലയിടങ്ങളില്‍ മൂന്നുമണിയോടെ നിര്‍ത്തും. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 10 ജില്ലകളിലായി 583 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.വാശിയേറിയ പോരാട്ടമാണ് ബിഹാറില്‍ ഇത്തവണ നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിനും, ലാലുപ്രസാദ് യാദവിനും നരേന്ദ്രമോദിക്കും ഇതൊരു ജീവന്മരണ പോരാട്ടമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *