ഷീ ജിങ്പിങ്ങുമായി ചൈനയുടെ റഷ്യബന്ധവും തായ്‍വാന്‍ വ്യാപാരനയവും സംബന്ധിച്ച ചര്‍ച്ചക്കൊരുങ്ങി ബൈഡന്‍

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി ചര്‍ച്ചക്ക് തയാറെടുക്കുന്നു.ബൈഡന്‍ തന്നെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. സ്വയംഭരണത്തിലുള്ള തായ്‍വാന്‍, വ്യാപാരനയം, ചൈനയുടെ റഷ്യയോടുള്ള സമീപനം തുടങ്ങിയവ ചര്‍ച്ചക്കിടെ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൈഡനും ഷീയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച ഒരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കൂടിക്കാഴ്ച എവിടെ നടക്കുമെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയില്‍ ബൈഡനും ഷീ ജിങ്പിങ്ങും ഒരുമിച്ച്‌ എത്തുന്നുണ്ട്.

ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ താല്‍പര്യങ്ങള്‍ പരസ്പരം മനസിലാക്കുകയാണ് കൂടിക്കാഴ്ച കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന സൂചനയും ബൈഡന്‍ നല്‍കിയിട്ടുണ്ട്. തായ്പവാനിനെ സംബന്ധിച്ച യു.എസ് നിലപാടിനെതിരെ ഷീ ജിങ്പിങ് രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *