ഭരതന്‍ പുരസ്‌കാരം സംവിധായകന്‍ സിബി മലയിലിന്

ഭരതന്‍ സ്മൃതി വേദി ഏര്‍പ്പെടുത്തിയ ഭരതന്‍ പുരസ്‌കാരം സംവിധായകന്‍ സിബി മലയിലിന്.മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം.

ഒരു പവന്‍ വരുന്ന കല്യാണ്‍ ഭരത് മുദ്രയും ശില്പവുമാണ് പുരസ്‌കാരം. സംവിധായകരായ മോഹന്‍, ജയരാജ്, സ്മൃതി വേദി ചെയര്‍മാന്‍ ഷോഗണ്‍ രാജു, എം പി സുരേന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂലൈ 30നാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത്. വൈകീട്ട് 5:30ന് സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ വച്ചാണ് ചടങ്ങ്. കലാമണ്ഡലം ഗോപി ആശാന്‍ ആണ് ഭരത് മുദ്ര സിബി മലയിലിനെ അണിയിക്കുക. സംവിധായകന്‍ മോഹന്‍ശില്പം സമ്മാനിക്കും. ഔസേപ്പച്ചന്‍ പൊന്നാടയണിയിക്കും. സംവിധായകന്‍ ജയരാജ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *