ഡാര്‍ക്ക് സ്‌പോട്ട് മാറ്റി മുഖത്തിന് തിളക്കം

ചെറുനാരങ്ങ
ചെറു നാരങ്ങ പ്രകൃതി ദത്ത വിറ്റാമിനുകളുടെ കലവറയാണ്. ഓറഞ്ച്, നാരങ്ങ എന്നിവയിലെ വിറ്റാമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്. അതിനാല്‍ നാരങ്ങ പതിവായി ഉപയോഗിച്ചാല്‍ ഡാര്‍ക്ക് സ്‌പോട്‌സ് തടയാം
വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇ ഓയില്‍ നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ. ഇത് ചര്‍മത്തിനു സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്നു.

ചന്ദനം
ചന്ദനം റോസ് വാട്ടറുമായി കുഴച്ചു പുരട്ടി അല്‍പ സമയത്തിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തെ സുന്ദരമാക്കുകയും ഡാര്‍ക്ക് സ്‌പോട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.

തേന്‍
സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ഉറപ്പുള്ള പരിഹാരമാണ് തേന്‍. തേനിനു ചര്‍മം പുതുക്കാനുള്ള കഴിവ് ഉണ്ട. തേനില്‍ പാലോ തൈരോ ചേര്‍ത്ത് പുരട്ടുക.

Rose flavor Greek yogurt in a glass jar decorated with lace
പാല്‍
പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മത്തിന് കേടു പാടുകള്‍ ഉണ്ടാക്കില്ല. കൂടാതെ മെലാനിന്റെ ഉത്പാദനം കുറച്ചു ചര്‍മത്തിനു സ്വാഭാവികത നല്‍കുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയ്ക്ക് ഇരുണ്ട പാടുകള്‍ കുറയ്ക്കാന്‍ കഴിയും. ഇത് ഒരു കൂളിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇരുണ്ട പാടുകളും ചര്‍മ രോഗങ്ങളും, മാറ്റി ത്വക്കിന് നല്ല തിളക്കം നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *