സമരം ചെയ്യുന്ന കര്‍ഷകരോട് യോഗ ചെയ്യാന്‍ ആഹ്വാനം; കേന്ദ്രകൃഷിമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ ചീമുട്ടയേറ്


കേന്ദ്രകൃഷി മന്ത്രി രാധാമോഹന്‍സിങ്ങിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറും കരിങ്കൊടിയും.
സംസ്ഥാനസര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പുറത്തോട്ട് പോകുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലോക്‌നാഥ് മഹാരാഥിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ കൃഷിമന്ത്രിയായി തുടരാന്‍ രാധാമോഹന്‍ സിങ്ങിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭം നടക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് കൃഷിമന്ത്രി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മധ്യപ്രദേശില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യോഗ ചെയ്യാനാണ് കേന്ദ്രകൃഷിമന്ത്രി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച് മധ്യപ്രദേശിലെ മന്‍ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറ് പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.



Sharing is Caring