തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് ഇ ഡി എസി മൊയ്തീൻ എംഎൽഎയുടെ വീട് റെയ്ഡ് നടത്തിയത്.
ഇന്ന് കോലഴി സ്വദേശി സതീഷിനോട് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എ സി മൊയ്തീനുമായി അടുപ്പമുള്ള മൂന്ന് ആളുകളോടാണ് ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയ്ഡ് ഇ ഡി റെയ്ഡ് നടത്തിയ ആളുകളുമായി എസി മൊയ്തീൻ എംഎൽഎ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.














