ടെന്നീസ് ക്ലബിലെ ബലാത്സംഗം: രാത്രിയില്‍ പെണ്‍കുട്ടി ക്ലബില്‍ എന്തു ചെയ്യുകയായിരുന്നെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി


ടെന്നീസ് ക്ലബ്ബില്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പരാമര്‍ശം വിവാദമാകുന്നു. രാത്രി ഒമ്പതരയ്ക്കാണോ യുവതിയുടെ ടെന്നീസ് കളി എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ടെന്നീസ് പഠിക്കാന്‍ വേണ്ടിയാണ് യുവതി ക്ലബിലെത്തിയതെന്നാണ് താന്‍ അറിഞ്ഞത്. എന്നാല്‍ രാത്രി ഒമ്പതരയ്ക്ക് അവര്‍ ടെന്നീസ് ക്ലബില്‍ എന്തു ചെയ്യുകയായിരുന്നു മന്ത്രി ചോദിച്ചു.സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ യുവതി ആ സമയത്ത് എന്തിനാണ് ക്ലബ്ബില്‍ വന്നതെന്നത് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പരമേശ്വര ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തരവാദിത്ത രഹിതമായ പ്രസ്താവന നടത്തിയ മന്ത്രി പരമേശ്വര രാജിവെക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു.




Sharing is Caring