ആക്‌സിസ് ബാങ്ക് സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകൾ ഏറ്റെടുക്കൽ പൂർത്തിയാക്കി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ്സ് ഏറ്റെടുക്കൽ പൂർത്തിയാക്കി. സിസിഐ അം​ഗീകാരം ലഭിച്ച് ഏഴ് മാസം എന്ന കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സാധ്യമാക്കിയത്. ഏറ്റെടുക്കലിനായി സിറ്റി ബാങ്കിന് 11,603 കോടി രൂപയാണ് ആക്സിസ് ബാങ്ക് കൈമാറിയത്.

ഈ ഇടപാടിൽ സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകളായ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വെൽത്ത് മാനേജ്‌മെന്‍റ്, റീട്ടെയിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ, സിറ്റിയുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ സിറ്റി കോര്‍പ്പ് ഫിനാൻസ് (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രവര്‍ത്തന മേഖലയായ വാണിജ്യ വാഹന, നിര്‍മാണ ഉപകരണ വായ്പകളും വ്യക്തി​ഗത വായ്പകളും ഉള്‍പ്പെടുന്നു.

സിറ്റി ബാങ്ക് ഉപയോ​ക്താക്കള്‍ക്ക് നിലവിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍‍ഡ് നമ്പറുകള്‍, ചെക്ക് ബുക്ക്, ഐ.എഫ്.എസ്.സി, എം.ഐ.സി.ആര്‍. കോഡുകള്‍ എന്നിവയില്‍ ഒരു മാറ്റമില്ലാതെ നിലവില്‍ ലഭിയ്ക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിയ്ക്കും. നിലവിലുള്ള അതേ റിലേഷൻഷിപ്പ് മാനേജർമാരും ടീമും അവർക്ക് സേവനം ലഭ്യമാക്കുന്നതും തുടരും.

ആക്‌സിസിന്‍റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ബാങ്കിന്‍റെ എല്ലാ പങ്കാളികള്‍ക്കും ഇത് വലിയ നേട്ടം സമ്മാനിക്കുമെന്നും ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *