പണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

യാത്രക്കിടെ ദമ്പതികൾ ഓട്ടോയിൽ മറന്നു വെച്ച 31, 500 രൂപ തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. ഓട്ടോ ഡ്രൈവർ കൊമ്മേരി സ്വദേശി ഐപ്പുറത്ത് ശിവദാസൻ ആണ് പൊലീസുകാരുടെ സാന്നിധ്യത്തിൽ പണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് മാതൃകയായത്. പട്ടാമ്പി മുതുവല്ല സ്വദേശി പാലത്തി തൊടി സുരേന്ദ്രൻ പി ടി യാണ് ഇന്നലെ ഉച്ചയ്ക്ക് പണം ഓട്ടോയിൽ മറന്നു വെച്ചത്. എസ് എം സ്ട്രീറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു സുരേന്ദ്രനും ഭാര്യയും പണം ഓട്ടോയിൽ മറന്നു വെച്ചത്. പിന്നീട് ഇവർ പുതിയ സ്റ്റാന്റ് പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചു. അപ്പോഴേക്കും ശിവദാസൻ പണം കൺട്രോൾ റൂമിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് കൺട്രോൾ റൂം എസ് ഐ മാരായ രാജേന്ദ്ര രാജ , അഖി, ഉണ്ണികൃഷ്ണൻ, പൊലീസുകാരായ വിജയശ്രീ , ജയേഷ്, അഭിലാഷ് ജി എസ് എന്നിവരുടെ സാന്നിധ്യത്തിൽ ശിവദാസൻ സുരേന്ദ്രന് പണം തിരികെ ഏൽപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *