പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്ബട കരുത്തരായ ടോട്ടണ്‍ഹാമിനെ വീഴ്ത്തിയത്. ഏറെ കാത്തിരിപ്പിന് ശേഷം വിജയവഴിയില്‍ തിരിച്ചെത്താനും നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ലീവര്‍പൂളിന് ഇന്നത്തെ മത്സരഫലത്തിലൂടെ സാധിച്ചു. 2021ല്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല.

കിരീട പോരാട്ടത്തില്‍ പിന്നിലേക്ക് പോയ ലിവര്‍പൂളിന് ടോട്ടണ്‍ഹാമിനെതിരെ ജയം അനിവാര്യമായിരുന്നു. എന്നാല്‍ തുല്ല്യശക്തികളുടെ പോരാട്ടത്തില്‍ എതിരാളികള്‍ ചില്ലറക്കരല്ലായിരുന്നു.മത്സരത്തിലെ ആദ്യ ഗോളിനായി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ബ്രസീലിയന്‍ താരം റൊബര്‍ട്ടോ ഫിര്‍മിഞ്ഞോയിലൂടെ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ, 47-ാം മിനിറ്റില്‍ അലക്സാന്‍ഡര്‍ അര്‍ണോള്‍ഡ് ഒരിക്കല്‍കൂടി ടോട്ടണ്‍ഹാം വലകുലുക്കി.

എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ മത്സരത്തിലേക്ക് ടോട്ടന്‍ഹാമിന് തിരിച്ചുവരവ് ഒരുക്കി എമിലെയുടെ ഗോള്‍. 65-ാം മിനിറ്റില്‍ സൂപ്പര്‍ താരം സാഡിയോ മാനെ ലീഡ് വീണ്ടും ഉയര്‍ത്തി. അത് ചെമ്ബടയ്ക്ക് വിജയം ഉറപ്പിക്കുന്ന ഗോള്‍ കൂടിയായിരുന്നു.മത്സരത്തില്‍ ഇരു ടീമുകളും ഇടിച്ചിടിച്ച്‌ നിന്നെങ്കിലും കൂടുതല്‍ അക്രമിച്ച്‌ കളിച്ചത് ലിവര്‍പൂള്‍ തന്നെയായിരുന്നു. കൂടുതല്‍ ഗോള്‍ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. 14 ഷോട്ടുകളില്‍ ഏഴും ഓണ്‍ ടാര്‍ഗറ്റില്‍. ജയത്തോട പോയിന്റെ പട്ടികയില്‍ ആദ്യ നാലില്‍ എത്താനും ലിവര്‍പൂളിനായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *