മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല


മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. തരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാള്‍ ഗോവയിലായിരിക്കും. നാലാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.ഇഡി നടപടി രാഷ്ട്രീയ പ്രേരിതവും നിയമ വിരുദ്ധവും എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടേയും ആം ആദ്മി പാര്‍ട്ടിയുടെയും നിലപാട്.


കഴിഞ്ഞ മൂന്നുതവണയും ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന് കേജരിവാള്‍ ഇഡിയെ അറിയിച്ചിരുന്നു. അതേസമയം കെജ്!രിവാള്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നാണ് ബിജെപി ആരോപണം.




Sharing is Caring