എഐസിസി ആഹ്വാനപ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെ.പി.സി.സി. ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും ചേർന്ന് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും.ഈ മാസം 21ന് വൈകുന്നേരം 3ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക.
വ്യക്തികള്‍, സംഘടനകള്‍, യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാൻ കഴിയും.
ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോണ്‍ഗ്രസിന്റേതെന്നും കെ.സുധാകരന്‍ പറഞ്ഞു.