പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി

അരിക്കുളം: അരിക്കുളത്ത് കലാ സാംസ്ക്കാരിക പരിപാടികൾക്കായി ജനം ഒത്തുകൂടുന്നതും കായിക വിനോദത്തിന് ആശ്രയിക്കുന്നതുമായ പൊതുസ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ ജന രോഷമുയരുന്നു. ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ നടത്തിയ ധർണാ സമരം സാമൂഹ്യ പ്രവർത്തകൻ പി.കെ.പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന വർത്തമാനകാലത്ത് കളിസ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കെട്ടിട നിർമാണ നീക്കം എതിർക്കപ്പെടേണ്ടതാണെന്നും പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും ഒരു സ്ഥലത്ത് കുന്നുകൂട്ടുന്നതിന് പകരം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വാർഡ് മെമ്പറുടെ അസാന്നിധ്യത്തിൽ ഭരണ സമിതി എടുത്ത തീരുമാനം അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും പ്രത്യേക ഗ്രാമസഭ ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും കർമസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.ചടങ്ങിൽ രാമചന്ദ്രൻ നീലാംബരി അധ്യക്ഷത വഹിച്ചു.സി.രാഘവൻ സ്വാഗതം പറഞ്ഞു.പ്രസാദ് ഇടപ്പള്ളി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.സുഹൈൽ, പി.സതീദേവി, കെ.കെ.ബാലൻ, സി.രാമദാസ്, ഒ.കെ.ചന്ദൻ മാസ്റ്റർ, ദിനേശ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. പി.കെ.അൻസാരി, പി.സനൽകുമാർ, വി.വി.എം.ബഷീർ മാസ്റ്റർ, ടി.എം.പ്രതാപചന്ദ്രൻ ,മണി ഇടപ്പള്ളി, പി.എം.ഭാസ്ക്കരൻ, ദിലീപ് പള്ളിക്കൽ, മoത്തിൽ സുകുമാരൻ, സി.കെ.ബാലകൃഷ്ണൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *