അപ്പോളോ ഡിമോറയുടെ ആദ്യ ഹോട്ടല്‍ തിരുവനന്തപുരത്ത്


apoloഅപ്പോളോ ബില്‍ഡേഴ്‌സ് ‘അപ്പോളോ ഡിമോറ’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ആരംഭിക്കുന്ന ഹോട്ടല്‍ ശൃംഖലയിലെ പ്രഥമ ഹോട്ടല്‍ സമുച്ചയം തമ്പാനൂരില്‍ 19 ന് രാവിലെ 10 മണിക്ക് ഡോ. ശശി തരൂര്‍ എംപി, തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.


ചടങ്ങില്‍ ഹോട്ടലിലെ റൂബി ഹാള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എയും എമറാള്‍ഡ് ഹാള്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എയും ഗാര്‍നെറ്റ് ഹാള്‍ ഒ. രാജഗോപാല്‍ എംഎല്‍എയും സഫയര്‍ ഹാള്‍ വി. ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി സംബന്ധിക്കും.


തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന് അഭിമുഖമായി നിര്‍മാണം പൂര്‍ത്തീകരിച്ച ഫോര്‍സ്റ്റാര്‍ ബിസിനസ് ക്ലാസ് ഹോട്ടലാണ് അപ്പോളോ ഡടിമോറ. 135 മുറികളും രണ്ട് റെസ്‌റ്റോറന്റുകളും 4 കോണ്‍ഫറന്‍സ് ഹാളുകളും പ്രത്യേക ഡൈനിംഗ് ഏരിയയോട് കൂടിയ 300 പേര്‍ക്കിരിക്കാവുന്ന ബാങ്ക്വറ്റ് ഹാളും മൂന്ന് ബോര്‍ഡ്‌റൂമുകളും ഫിറ്റ്‌നസ് സെന്റര്‍, റൂഫ്‌ടോപ്പ് സ്വിമ്മിംഗ്പൂള്‍, സ്‌മോക്കിംഗ് ലോഞ്ച്, പ്രെയര്‍ഹാള്‍, ബിസിനസ് സെന്റര്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കല്‍ കാര്‍പാര്‍ക്കിംഗ് സൗകര്യമുള്ള ഹോട്ടലാണിത്.
വാര്‍ത്താസമ്മേളനത്തില്‍ അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. മൂസ ഹാജി, അപ്പോളോ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എം. ഇബ്രാഹിംകുട്ടി എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒ.എം.എ. റഷീദ്, അപ്പോളോ ഡിമോറ ഡയറക്ടര്‍ കൂളത്ത് അബ്ദുറഹ്മാന്‍, ജനറല്‍ മാനേജര്‍ ആനന്ദ് രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.



Sharing is Caring