അമേരിക്ക ഒഴിയുന്നു; ഇന്റര്‍നെറ്റിന്റെ നിര്‍വ്വഹണം ഇനി സന്നദ്ധസംഘടനയ്ക്ക്

ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഭരണനിര്‍വ്വഹണത്തിന്റെ പ്രധാന പങ്ക് സന്നദ്ധസംഘടനയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതിനെതിരെ വിമര്‍ശനമുയരുന്നു. വെബ്സൈറ്റുകളുടെ നാമകരണ സംവിധാനം പൂര്‍ണമായും ‘ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ്’ ( ICANN ) എന്ന സംഘടനയ്ക്ക് കൈമാറാനാണ് ഒബാമ ഭരണകൂടം ഒരുങ്ങുന്നത്.
20 വര്‍ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, ഒക്ടോബര്‍ 1 മുതലാണ് ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള ‘ഐകാന്’ കൈമാറുക. വെബ്സൈറ്റുകളുടെ നാമകരണ സംവിധാനമായ ‘ഡൊമെയ്ന്‍ നെയിമിങ് സിസ്റ്റം’ ( DNS ) ഇന്റര്‍നെറ്റ് നിര്‍വ്വഹണത്തിലെ പ്രധാന ഭാഗമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *