റാസല്‍ഖൈമയില്‍ 103 കിലോ ഹഷീഷ് മയക്കുമരുന്ന് വിരുദ്ധ സേന പിടികൂടി

റാസല്‍ഖൈമ: മത്സ്യബന്ധന ബോട്ടില്‍ യു.എ.ഇയിലേക്ക് കടത്താന്‍ശ്രമിച്ച 103 കിലോ ഹഷീഷ് പിടികൂടി മയക്കുമരുന്ന് വിരുദ്ധ സേന.റാക് പൊലീസ് നാര്‍കോട്ടിക് വിഭാഗം കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച്‌ നടത്തിയ ഓപറേഷനിലാണ് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.കള്ളക്കടത്ത് സംഘത്തെക്കുറിച്ച വിവരം ലഭിച്ചയുടന്‍ നാര്‍കോട്ടിക് വിഭാഗം പ്രത്യേക സംഘം രൂപവത്കരിച്ച്‌ അന്വേഷണം ഏകോപിപ്പിക്കുകയായിരുന്നുവെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

തീരസംരക്ഷണ സേനയുടെ നിരീക്ഷണവും സഹകരണവും പ്രതികളെ വലയിലാക്കുന്നത് എളുപ്പമാക്കി. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന് വന്‍ ഭീഷണിയാണ് മയക്കുമരുന്ന് വിപത്ത്.സുരക്ഷയും സമൂഹത്തിന്റെ സുസ്ഥിരതയും തകര്‍ക്കുന്ന മയക്കുമരുന്ന് വിപണന-വ്യാപന പ്രവൃത്തികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം. മയക്കുമരുന്നുകടത്ത് തകര്‍ക്കുകയും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്ത സേനകളുടെ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നതായും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *