ഫ്രാന്‍സ് ടീം ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു


ഫ്രാന്‍സ് ടീം നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് ലോറിസ്. 145 മത്സരങ്ങളില്‍ ഫ്രാന്‍സിന്‍റെ കുപ്പായമണിഞ്ഞ ലോറിസ് ഇതില്‍ 121 കളിയിലും ടീമിനെ നയിച്ചു.


2008ല്‍ 21-ാം വയസിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. നാല് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പിലും ലോറിസ് ടീമിന്‍റെ ഗോള്‍ വല കാത്തു. 2018-ല്‍ ഫ്രാന്‍സിന്‍റെ ലോകകപ്പ് കിരീട നേട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.


ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നിറം മങ്ങിയെങ്കിലും ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. അതേസമയം, ദേശീയ ടീമില്‍ നിന്ന് വിരമിച്ചുവെങ്കിലും ക്ലബ്ബ് ഫുട്ബോളില്‍ ടോട്ടനം ഹോട്‌സ്പറിനായി ലോറിസ് കളി തുടരും.



Sharing is Caring