മൊറൊക്കേയില്‍ എത്തിയ മോഹന്‍ലാലിന്റെ പുതിയ ചിത്രം പങ്ക് വച്ച്‌ ആന്റണി പെരുമ്ബാവൂര്‍; റാമിന്റെ അവസാന ഘട്ട ചിത്രീകരണം മൊറോക്കോയില്‍

വന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്.

മോഹന്‍ലാല്‍ – പൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനില്‍ അദ്ഭുതം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്‌ഡേറ്റ്‌സുകള്‍ക്കും വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

മൊറോക്കോയില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴാണ് ആന്റണി പെരുമ്ബാവൂര്‍ ഈ ചിത്രം എടുത്തത്. സണ്‍ഗ്ലാസും ടീഷര്‍ട്ടും ധരിച്ച്‌ ആണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്ളത്.താരം നിക്കുന്ന ചിത്രത്തിന് പിന്നാലെ ‘ഖുറേഷി’ എന്ന് എഴുതിയത് കാണാം. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് ഖുറേഷി എന്നായിരുന്നു.

പൂര്‍ണമായും വിദേശത്ത് ആയിരിക്കും ചിത്രീകരണം എന്ന് പൃഥി പറഞ്ഞിരുന്നു. 2024 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ മുരളി ഗോപി എഴുതിയ ചിത്രത്തിന്റെ തിരക്കഥയുടെ അവസാന പേജിന്റെ ചിത്രവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ റാമിന്റെ നാല്‍പ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയില്‍ പ്‌ളാന്‍ ചെയ്യുന്നത്. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ട്. ജനുവരി 15ന് ചിത്രീകരണം പൂര്‍ത്തായാവും. റാമിനു ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷ ആണ് നായിക. മൊറോക്ക ഷെഡ്യൂളില്‍ തൃഷ ഉണ്ടാകും. ഇന്ദ്രജിത്ത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.കൊവിഡ് വ്യാപനത്തിന് മുന്‍പാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷന്‍.ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *