ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച്‌ നടി ശാലിനി


സോഷ്യല്‍ മീഡിയ സാന്നിധ്യമില്ലാത്ത, ബോധപൂര്‍വം മാധ്യമങ്ങളുടെ പ്രഭയില്‍ നിന്ന് മാറിനില്‍ക്കുന്ന നായകനാണ് അജിത് കുമാര്‍.ഒടുവില്‍ അദ്ദേഹത്തിന്റെ ഭാര്യയുയും നടിയുമായ ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തോളം പേര്‍ അവരെ പിന്തുടര്‍ന്നു.


ഇപ്പോഴിതാ, ഫ്രാന്‍സിലെ ലിയോണില്‍ വച്ച്‌ തന്റെ ഭര്‍ത്താവ് അജിത്തിനൊപ്പം എടുത്ത ഒരു ഹൃദ്യമായ ഫോട്ടോ താരം പങ്കുവെക്കുകയും അത് വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.2000-ല്‍ അജിത് കുമാറുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമകളോട് വിടപറഞ്ഞു. കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം പൊതുസ്ഥലങ്ങളില്‍ നടിയെ കാണാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച ശാലിനി അജിത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു.


കോളിവുഡിലെ ഏറ്റവും ആരാധ്യരായ ദമ്ബതിമാരില്‍ ഒരാളാണ് അജിത്തും ശാലിനിയും. അജിത്തിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശാലിനി കരിയറിന്റെ ഉന്നതിയിലായിരുന്നു. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട് – അനൗഷ്കയും ആദ്വിക്കും.



Sharing is Caring