മസ്കറ്റിൽ ഹൈമക്ക്​ സമീപം വീണ്ടും അപകടം; ആറു പേര്‍ക്ക്​ പരിക്ക്​

മ​സ്ക​ത്ത്​: അ​ല്‍​വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​ദം-​തും​റൈ​ത്ത് റോ​ഡി​ല്‍ ഹൈ​മ​ക്ക് സ​മീ​പം വീ​ണ്ടും അ​പ​ക​ടം.
ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹൈ​മ ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ മൂ​ന്നു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ആ​ദം-​തും​റൈ​ത്ത് റോ​ഡി​ല്‍ അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.ഖ​രീ​ഫ് സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ന​ല്ല വാ​ഹ​ന തി​ര​ക്കാ​ണ് ഈ ​പാ​ത​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജൂ​ണ്‍ 26നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഏ​ഴു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 19നു​ണ്ടാ​യ മ​റ്റൊ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ലാ​ല സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം ഹൈ​മ​ക്ക് സ​മീ​പ​ത്തു​വെ​ച്ച്‌ ട​യ​ര്‍ പൊ​ട്ടി​യാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് ട്ര​ക്കും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.

ഖ​രീ​ഫ് കാ​ല​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യാ​ണ് ആ​ര്‍.​ഒ.​പി കൈ​കൊ​ണ്ടി​ട്ടു​ള്ള​ത്. ദോ​ഫ​റി​ലേ​ക്കു​ള്ള പാ​ത​ക​ളി​ല്‍ നി​ല​വി​ല്‍ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്നു​ണ്ട്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ക്ക്പോ​യ​ന്‍റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം ചെ​ക്ക്​​പോ​യ​ന്‍റു​ക​ളി​ലെ​ത്തി സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ഹാ​യ​വും തേ​ടാ​വു​ന്ന​താ​ണ്. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *