ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണത് ചര്‍ച്ചയാകുന്നു. 1700 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നാലുവരിപ്പാലം രണ്ടാം തവണവും തകര്‍ന്നുവീണതോടെ വന്‍വിവാദമായി.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.
സുല്‍ത്താന്‍ഗഞ്ച്ഖഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് 1717 കോടി രൂപ വിനിയോഗിച്ച് പാല നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, നിര്‍മാണം തുടങ്ങ് എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷത്തിനിടെ രണ്ട് തവണ തകര്‍ന്നുവീഴുകയും ചെയ്തു. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.

മുമ്പ് 2022ലാണ് പാലത്തിന്റ ഒരു ഭാഗം തകര്‍ന്ന് നദിയിലേക്ക് പതിച്ചിരുന്നു. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാന്‍ കാരണമെന്നാണ് അന്ന് പറഞ്ഞത്. പാലം തകര്‍ന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്













