ടെക്‌സാസില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി


ടെക്‌സാസില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇഷിക താക്കോറിനെയാണ് കണ്ടെത്തിയത്.


അമേരിക്കയുടെ 11 ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ശേഷം യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലായിരുന്നു ഇഷികയുടെ തിരോധാനം.


ഏപ്രില്‍ എട്ടിനാണ് ഇഷികയെ കാണതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയതെന്ന് ടെക്‌സസിലെ ഫ്രിസ്‌കോ പൊലീസ് അറിയിച്ചു.



Sharing is Caring