പ്രശസ്ത സിനിമ-നാടക നടി കൊച്ചിന്‍ അമ്മിണി അന്തരിച്ചു

പ്രശസ്ത സിനിമ-നാടക നടിയും ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണിയുടെ(മേരി ജോണ്‍-80) അന്ത്യം മലയാള സിനിമയ്‌ക്കും നാടക മേഖലയ്‌ക്കും തീരാ നോവാണ്.

നടി ശാരദയുടെ മിക്ക മലയാള കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് കൊച്ചിന്‍ അമ്മിണി. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 48 വര്‍ഷമായി വാടക വീടുകളിലാണ് താമസിച്ചത്. 12-ാംവയസ്സിലാണ് നടകവേദിയിലെത്തുന്നത്. നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു.

1961-ല്‍ കണ്ടംബെച്ച കോട്ടിലൂടെ സിനിമയിലെത്തി. 1951-ല്‍ പുറത്തിറങ്ങിയ ജീവിതനൗകയിലൂടെയാണ് ഡബ്ബിംഗ് കലാകാരിയാകുന്നത്. ശാരദയുടെ ആദ്യ മലയാള ചിത്രമായ ഇണപ്രാവില്‍ ശബ്ദം നല്‍കി കൊണ്ട് നീണ്ട 13 വര്‍ഷം ചുരുക്കം ചില സനിമകള്‍ ഒഴിച്ച്‌ ശാരദയ്‌ക്ക് ശബ്ദം നല്‍കാന്‍ അമ്മിണിയ്‌ക്കായി. അടിമകള്‍ എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിയതിനൊപ്പം ശാരദയുടെ അമ്മയായും ഇവര്‍ അഭിനയിച്ചു. ഉദയ സ്റ്റുഡിയോയും കുഞ്ചാക്കോയുമാണ് കൊച്ചിന്‍ അമ്മിണിക്ക് ഡബ്ബിംഗിന് അവസരം നല്‍കിയത്.

ശാരദ പുറമെ കുശലകുമാരി, രാജശ്രീ, വിജയനിര്‍മല, ഉഷാകുമാരി, കെ.ആര്‍.വിജയ, ദേവിക, വിജയശ്രീ, പൂര്‍ണിമ ജയറാം തുടങ്ങിയവര്‍ക്കും കൊച്ചിന്‍ അമ്മിണി ഡബ്ബ് ചെയ്തിട്ടുണ്ട്. 1967-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ രണ്ടു ഗാനങ്ങള്‍ പാടി. അഗ്നിപുത്രി എന്ന നാടകത്തില്‍ വയലാര്‍ എഴുതി അമ്മിണി പാടിയ ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ.’ എന്നഗാനം ഹിറ്റായി. തോക്കുകള്‍ കഥ പറയുന്നു, അടിമകള്‍, ഭാര്യമാര്‍ സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ സിനിമകളിലും കൊച്ചിന്‍ അമ്മിണി അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *