ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രിയ നടന്‍ ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക്


ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച്‌ വരുന്നെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.


മകനൊപ്പം ‘കുറുക്കന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.


മകന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ തിരിച്ച്‌ വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് വിനീത് പറഞ്ഞു. ‘അച്ഛന്‍ ആശുപത്രിയില്‍ നിന്നു വന്ന ശേഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയാണിത്. ഒരുപാട് അഭിനേതാക്കള്‍ ഇതിനുവേണ്ടി സഹകരിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നു അച്ഛനുളള ഏറ്റവും നല്ല മരുന്ന് സിനിമയായിരിക്കും.

സന്തോഷം ഉണ്ടാകുന്നത് ജോലി ചെയ്യുമ്ബോഴാണ്. സിനിമയില്‍ സജീവമായി അച്ഛന്‍ പഴയ പോലെയാകുമെന്നാണ് പ്രതീക്ഷ’ വിനീത് പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീനിവാസന്‍ മുന്നൊരുക്കം എന്ന രീതിയില്‍ സംഭാഷണങ്ങള്‍ പഠിച്ചിരുന്നെന്നും, മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ശ്രീനിവാസന്‍ കഥാപാത്രമായിരിക്കും ഈ സിനിമയിലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.



Sharing is Caring