മദര്‍ ഓഫ് ദിനേഷന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 9 മുതല്‍ 18 വരെ അബുദാബി കോര്‍ണിഷില്‍

ഷെയ്ക്ക് ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ഡിസംബര്‍ 9 മുതല്‍ 18 വരെ അബുദാബി കോര്‍ണിഷില്‍ നടക്കും.
യുഎഇയിലെ വലിയ സാംസ്കാരിക മേളകളില്‍ ഒന്നാണ് മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവല്‍.

കുടുംബ വിനോദങ്ങള്‍, തല്‍സമയ പ്രകടനങ്ങള്‍, ആഗോള പാചകരീതികള്‍ എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ പ്രായത്തിലുള്ളവര്‍ക്കും രസകരമായ അനുഭവം സമ്മാനിക്കുന്ന ആറു വ്യത്യസ്ത സോണുകളിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.

കുവൈറ്റില്‍ നിന്നുള്ള മിയാമി ബാന്‍ഡ് ഇത്തവണയും അവരുടെ പ്രകടനവുമായി മേളയില്‍ ഉണ്ടാകും. ടിക്കറ്റിനും മേളയുടെ വിശദാംശങ്ങള്‍ക്കും www.motn.ae എന്ന് വെബ്സൈറ്റ് വഴി വിവരങ്ങള്‍ ശേഖരിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *