നാളികേര സംഭരണ വില ലഭ്യമാക്കും: മന്ത്രി ശശീന്ദ്രന്‍

നാളികേരം സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക യഥാസമയം നല്‍കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. aks-sized_571546സംസ്ഥാന നാളികേര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ ആശങ്കയിലാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്രപദ്ധതിയാണ് വേണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ സംവിധാനവുമായി കര്‍ഷകര്‍ ആത്മാര്‍ഥമായി സഹകരിക്കണം. പച്ചത്തേങ്ങ സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച സംഭരണസംവിധാനങ്ങള്‍ യഥാര്‍ഥ കര്‍ഷകനെ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇളമന ഹരിദാസ് അധ്യക്ഷനായി.

കര്‍ഷക ബന്ധു പുരസ്കാരം നേടിയ മാതൃഭൂമി ന്യൂസിലെ സിനി നമ്പ്യാര്‍, ജനപ്രിയ രചനാ പുരസ്കാരം ലഭിച്ച മംഗളം ബ്യൂറോ ചീഫ് എം ജയതിലകന്‍, പാരമ്പര്യവൈദ്യ ഔഷധി പുരസ്കാരം ലഭിച്ച ത്രേസ്യാമ്മ വര്‍ഗീസ് എന്നിവര്‍ക്ക് മന്ത്രി അവാര്‍ഡ് സമ്മാനിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ നാളികേര കര്‍ഷകരെ ആദരിച്ചു. ‘ഒരു വീട്ടില്‍ ഒരു നാളികേര തൈ’ സംസ്ഥാന ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. സിഎഫ്എ അംഗത്വകാര്‍ഡ് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് വിതരണം ചെയ്തു. പി എസ് പ്രതിഭ, സി കെ സിദ്ധാര്‍ഥന്‍, ചാര്‍ളി മാത്യു, വാസുദേവന്‍ ആചാരി എന്നിവര്‍ ക്ളാസെടുത്തു. കെ എം സുരേഷ്ബാബു സ്വാഗതവും വനജ ചീനംകുഴിയില്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം എം കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സി കെ രാഘവന്‍ അധ്യക്ഷനായി. എം കെ രവിവര്‍മ രാജ സ്വാഗതവും സി പി മധുറാം നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *