രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണു


രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഗ്രാമ വാസികളായ രണ്ടു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. ഇവരുടെ വീട്ടിലേക്ക് വിമാനം പതിക്കുകയായിരുന്നു.രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് അപകടം. ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് വിമാനം മിഗ് വിമാനം തകര്‍ന്ന് വീണത്.


അതേ സമയം വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരാണ്. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.




Sharing is Caring