
ജമ്മുകാശ്മീരില്‍ വാഹനം മറിഞ്ഞ് ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബല്‍നോയ് മേഖലയിലാണ് അപകടം നടന്നത്.
മലയോര മേഖലയില്‍ കൂടി വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടാകാന്‍ കാരണമായത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
