ടെക്‌സാസില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 7 പേര്‍ കൊല്ലപ്പെട്ടു


യുഎസിലെ ടെക്‌സാസില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 7 പേര്‍ കൊല്ലപ്പെട്ടു. ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
മെക്‌സിക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ബ്രൗണ്‍സ്‌വില്ലെ നഗരത്തില്‍ പ്രാദേശിക സമയം 08:30 ന് ആണ് സംഭവം.


ബസ് സ്റ്റോപ്പില്‍ കാത്തുനിന്നവരെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരില്‍ ചിലരുടെ നില ഗുരുതരമാണ്.ബോധപൂര്‍വമായ ആക്രമണമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring