
കാട്ടൂ തീ പടര്‍ന്നതോടെ കാനഡയിലെ ആല്‍ബെര്‍ട്ട സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാട്ടുതീയില്‍ പൊലീസ് സ്റ്റേഷനും 20 വീടുകളും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
മേഖലയില്‍ നിന്ന് 25000 ലേറെ ആളുകളെ ഒഴിപ്പിച്ചു. ബോട്ടിലും ഹെലികോപ്ടറിലുമാണ് ആളുകളെ രക്ഷിച്ചത്. കുറഞ്ഞത് 122000 ഹെക്ടര്‍ വനം കത്തി നശിച്ചു. അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

