പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് അമ്മയേയും മകളേയും വീട്ടില്‍ കയറി വെട്ടി

അമ്മയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആക്രമം. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് യുവാവ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് സൂചന. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു ആണ് അമ്മയേയും മകളേയും ആക്രമിച്ചത്. ഇന്നലെ രാത്രി എഴരയോടെയാണ് സംഭവം നടന്നത്. അമ്മയേയും മകളേയും യുവാവ് വീട്ടിലെത്തിയാണ് ആക്രമിച്ചത്. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. ഇന്ദുലേഖയും പൂജയും നിലവില്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജിനേഷിനായുള്ള തെരച്ചില്‍ ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *